Advertisement

കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; കൊൽക്കത്തയിൽ ശുചീകരണ തൊഴിലാളിയുടെ കൈവിരൽ അറ്റു

September 15, 2024
Google News 2 minutes Read
kokata

ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരുക്ക്. സെന്‍ട്രല്‍ കൊല്‍ക്കത്തയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാപി ദാസിനാണ് (58) പരുക്കേറ്റത്.

സെൻട്രൽ കൊൽക്കത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെയും എസ് എൻ ബാനർജി റോഡിൻ്റെയും ഭാഗത്തെ ശുചീകരണത്തിനിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ബാപി ദാസിന്റെ കൈവിരലുകള്‍ അറ്റു പോയി. എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്. ബാപി ദാസിന്റെ മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also:മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

അതേസമയം, പരിശോധനയില്‍ ബ്ലോച്ച്മാന്‍ സ്ട്രീറ്റിന്റെ പ്രവേശന കവാടത്തില്‍നിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രദേശം സീല്‍ ചെയ്തതായും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഫൊറന്‍സിക് സംഘവും മേഖലയില്‍ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

Story Highlights : Blast in central Kolkata leaves 1 person injured, bomb disposal squad cordon off area for investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here