Advertisement

‘പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷം തന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു’; വെളിപ്പെടുത്തലുമായി നിതിൻ ​ഗഡ്കരി

September 15, 2024
Google News 2 minutes Read

പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷം തന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. പ്രതിപക്ഷത്ത് നിന്നുള്ള ഒരു നേതാവ് സമീപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി. എന്നാൽ അത്തരത്തിലുള്ള ആ​ഗ്രഹങ്ങൾ തനിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ വാ​ഗ്ദാനം നിരസിച്ചെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

പ്രതിപക്ഷത്ത് നിന്ന് തന്നെ സമീപിച്ച നേതാവിന്റെ പേര് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല. നാ​ഗ്പൂരിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം നിതിൻ ​ഗഡ്കരി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയാകുന്നത് തൻ്റെ ജീവിതത്തിലെ ലക്ഷ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ എപ്പോഴാണ് പ്രതിപക്ഷം തനിക്ക് ഇത്തരത്തിലൊരു വാ​ഗ്ദാനം നൽകിയതെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.

“നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം, എന്തിന് നിങ്ങളുടെ പിന്തുണ ഞാൻ സ്വീകരിക്കണം എന്ന് ഞാൻ ചോദിച്ചു, പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതലക്ഷ്യമല്ല. ഞാൻ എൻ്റെ ബോധ്യങ്ങളോടും എൻ്റെ സംഘടനയോടും വിശ്വസ്തനാണ്, ഒരു സ്ഥാനത്തിനും ഞാൻ വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ല. കാരണം എൻ്റെ ബോധ്യങ്ങളാണ് എനിക്ക് ഏറ്റവും പ്രധാനം,” എന്നായിരുന്നു തന്നെ സമീപിച്ച നേതാവിനോട് നിതിൻ ​ഗഡ്കരി പറഞ്ഞത്.

Story Highlights : Nitin Gadkari says he was offered support for PM post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here