രാഹുല്‍ ഗാന്ധിയെ എക്‌സില്‍ ‘പപ്പു’വെന്ന് വിളിച്ച് യു.പിയിലെ ജില്ലാ കളക്ടര്‍; ഒടുവില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം
രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശിലെ നോയിഡ ജില്ലാ കളക്ടര്‍ മനീഷ് വര്‍മ ‘പപ്പു’ എന്ന് വിളിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേതിന്റെ എക്‌സ് പോസ്റ്റിന് താഴെയായിരുന്നു കളക്ടറുടെ പ്രതികരണം. ‘നിങ്ങള്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെ കുറിച്ചും മാത്രം ചിന്തിക്കുക’. എന്നായിരുന്നു കമന്റ്.
പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചാണ് കമന്റെന്ന് എല്ലാവര്‍ക്കും മനസിലായി. പവന്‍ ഖേത്ര, ജയറാം രമേഷ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കലക്ടര്‍ക്കെതിരെ രംഗത്തെത്തി.
സംഭവം വിവാദമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വിശദീകരണവുമായി കലക്ടര്‍ രംഗത്തെത്തി. സാമൂഹിക വിരുദ്ധരില്‍ ആരോ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെന്നും ദുരുപയോഗം ചെയ്‌തെന്നും കളക്ടര്‍ എക്‌സില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മനീഷ് വര്‍മ പൊലീസിന് പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ സൈബര്‍ സെല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്.ഐ.ആറിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു കളക്ടറുടെ പ്രതികരണം.
Story Highlights : UP District Magistrate Calls Rahul Gandhi ‘Pappu’ on X, Claims Account Was Hacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here