Advertisement

‘ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടൂ’, ജനങ്ങളോട് അഭ്യർത്ഥിച്ച് പുടിൻ; ജനന നിരക്കിൽ ആശങ്ക

September 16, 2024
Google News 2 minutes Read

കിട്ടുന്ന ഇടവേളകളിലെല്ലാം ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടാൻ റഷ്യാക്കാരെ ഉപദേശിച്ച് പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ. രാജ്യത്ത് ശിശു ജനന നിരക്ക് കുറയുന്നതിന് പരിഹാരമായാണ് പ്രസിഡൻ്റ് ഈ നി‍ർദ്ദേശം മുന്നോട്ട് വെച്ചതെന്ന് റഷ്യൻ മാധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ റഷ്യയിൽ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്. ഇത് 2.1 ലേക്ക് ഉയ‍ർത്തുകയാണ് ലക്ഷ്യം.

യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് ജനസംഖ്യ താഴേക്ക് പോയിരുന്നു. യുവാക്കളിൽ 10 ലക്ഷത്തോളം പേർ രാജ്യം വിട്ടത് ഇതിന് ആക്കം കൂട്ടി. ഇതോടെയാണ് റഷ്യൻ സ‍ർക്കാർ യുവാക്കളോട് കുട്ടികളെ കുറിച്ച് ബോധവത്കരിക്കുന്നത്.

ജോലി കുട്ടികളെ ഉണ്ടാക്കുന്നതിൽ ഒരു തടസമായി മാറരുതെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. യെവനി ഷെസ്തോപലോവ് പറഞ്ഞത്. ഉച്ചഭക്ഷണത്തിൻ്റെയും ചായ കുടിക്കാനും എടുക്കുന്ന ഇടവേളകളിൽ വരെ ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടണമെന്നാണ് മന്ത്രി നിർദ്ദേശിക്കുന്നത്. മെട്രോ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also: എന്തുകൊണ്ട് ബൈഡനും കമലയ്ക്കും നേരെ വധശ്രമങ്ങള്‍ ഉണ്ടാകുന്നില്ല!; പ്രതികരണവുമായി മസ്‌ക്

രാജ്യത്ത് ജനസംഖ്യാ വളർച്ചാ നിരക്ക് ഉയ‍ർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് റഷ്യ. 18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഫെർടിലിറ്റി പരിശോധനയടക്കം രാജ്യത്ത് നടത്തുന്നുണ്ട്. ചെല്യാബിങ്ക് പ്രവിശ്യയിൽ 24 വയസിൽ താഴെയുള്ള യുവതികൾക്ക് 1.02 ലക്ഷം റൂബിൾ (9.40 ലക്ഷം രൂപ) ആദ്യ പ്രസവത്തിന് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ കലണ്ടർ വർഷത്തിൻ്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ റഷ്യയിൽ ജനന നിരക്ക് കാൽ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരി മുതൽ ജൂൺ വരെ 599600 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 2023 നെ അപേക്ഷിച്ച് 16000 ത്തോളം കുട്ടികൾ കുറഞ്ഞു. ഇത് രാജ്യത്തെ ഭാവിയിൽ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ഭരണകൂടത്തിൻ്റെ ആശങ്ക.

Story Highlights : Vladimir Putin wants Russians to boost population

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here