Advertisement

തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസർ തൂങ്ങി മരിച്ചു

September 16, 2024
Google News 1 minute Read

തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനിതയെ (46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഡ്യൂട്ടിയിൽ വന്ന ശേഷം വീട്ടിൽ എത്തി. തുടർന്നാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കല്ലമ്പലത്തുള്ള വീട്ടിൽ അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ നടന്ന സമയത്ത് ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ആത്മഹത്യ എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഭർത്താവും രണ്ടു കുട്ടികളുമാണ് വീട്ടിലുള്ളത്. മാനസിക ബുധിമുട്ടുകൾ അനിതയ്ക്ക് നേരത്തെ ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

Story Highlights : woman civil police officer found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here