Advertisement

വാതിൽപ്പടി വിതരണത്തിന് പണമില്ല; വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി; സർക്കാർ കബളിപ്പിച്ചെന്ന് ആരോപണം

September 17, 2024
Google News 2 minutes Read

സംസ്ഥാനത്തെ റേഷൻ കടകളിൽ സാധനം എത്തിക്കുന്നവർക്ക് കുടിശിക നൽകാതെ സർക്കാർ. പണം നൽകാതെ സർക്കാർ കബളിപ്പിച്ചെന്ന് വിതരണക്കാർ ആരോപിച്ചു. ഓണത്തിന് കുടിശികത്തുക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സമരത്തിലേക്ക് പോകുമെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞു.

വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുള്ളത് 95 കോടി രൂപയാണ്. മൂന്നുമാസത്തെ കുടിശികയാണ് നൽകാനുള്ളത്. ഓണത്തിന് സർക്കാർ കൊടും വഞ്ചന ചെയ്തതെന്ന്‌ കേരള ട്രാൻസ്പോർട്ടേഴ്സ് കോൺട്രാക്ട് അസോസിയേഷൻ പ്രസിഡന്റ് തമ്പി മേട്ടുത്തറ പറഞ്ഞു. അടിയന്തരമായി സർക്കാർ ഇടപെട്ട് വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം; ഇല്ലെങ്കില്‍ അരിവിതരണം നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ്

അതേസമയം സംസ്ഥാനത്തെ റേഷൻ കാർഡ് മാസ്റ്ററിങ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

Story Highlights : Government not paying dues to those who deliver goods to ration shops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here