ജോലിക്ക് പകരം ഭൂമി കോഴക്കേസ്; ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും സമന്‍സ്
ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന അഴിമതിക്കേസില്‍ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും സമന്‍സ് നല്‍കി ഡല്‍ഹിയിലെ കോടതി. ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ഭൂമിഇടപാടുകള്‍ക്ക് പകരം ജോലി നല്‍കിയെന്നാരോപിച്ചുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നടപടി. (Delhi court summons Lalu Prasad, Tejashwi Yadav in land-for-jobs case)
20042009 കാലത്ത് ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് റെയില്‍വേ ജോലിക്ക് പകരമായി ഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്.
Read Also: പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിന് ശേഷം
നിയമനത്തിന് പരസ്യമോ പൊതു അറിയിപ്പോ നല്‍കിയിരുന്നില്ല.റെയില്‍വേ ഭൂമി തട്ടിപ്പ് കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി വില വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഡല്‍ഹിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
Story Highlights : Delhi court summons Lalu Prasad, Tejashwi Yadav in land-for-jobs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here