‘പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ ഞാനില്ല’; വാര്‍ത്ത തള്ളി ലിജോ ജോസ് പെല്ലിശേരി
മലയാള സിനിമാ മേഖലയിലെ പുതിയ കൂട്ടായ്മ പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലിജോയുമുണ്ടാകുന്ന മാധ്യമ വാര്‍ത്തകളെ അദ്ദേഹം പൂര്‍ണമായി തള്ളി. പുതിയ കൂട്ടായ്മ എന്ന ആശയത്തോട് തനിക്ക് യോജിപ്പുണ്ടെങ്കിലും നിലവില്‍ താന്‍ അതിന്റെ ഭാഗമല്ലെന്നാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. (I am not in the Progressive Filmmakers Association says Lijo Jose Pellissery)
പുതിയ കൂട്ടായ്മയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന പക്ഷം ഔദ്യോഗിക അറിയിപ്പ് നല്‍കും. തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉണ്ടായിരുന്നു.
ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല .
ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
Story Highlights : I am not in the Progressive Filmmakers Association says Lijo Jose Pellissery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here