Advertisement

‘അമ്മ’ യോഗം നാളെയില്ല; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം; യോഗം വിളിച്ചിട്ടില്ലെന്ന് മോഹന്‍ലാലുമായി അടുത്ത വൃത്തങ്ങള്‍

September 18, 2024
Google News 3 minutes Read
There is no urgent meeting of AMMA tomorrow says Sources close to Mohanlal

മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. വാര്‍ത്ത തെറ്റെന്ന് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. യോഗത്തിനെ കുറിച്ച് ഒരറിവും തനിക്കില്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്. (There is no urgent meeting of AMMA tomorrow says Sources close to Mohanlal)

ജനറല്‍ ബോഡി നയം തീരുമാനിക്കാന്‍ നാളെ അമ്മയുടെ അടിയന്തര യോഗം മോഹന്‍ലാല്‍ വിൡച്ചുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപഭാവിയിലും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അഡ്‌ഹോക് കമ്മിറ്റി അറിയിച്ചു. ചില ചാനലുകളുടെ വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി പ്രതിനിധികള്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights : There is no urgent meeting of AMMA tomorrow says Sources close to Mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here