Advertisement

മൂന്നാർ ഏക്കോ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം

September 19, 2024
Google News 1 minute Read

മൂന്നാർ ഏക്കോ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം മാട്ടുപ്പെട്ടി എക്കോ പോയിന്റ് ബോട്ടിങ് സെന്ററിലുണ്ടായ സംഘർഷത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. പ്രവേശന പാസിനെ ചൊല്ലിയായിരുന്നു തർക്കം. സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിങ് സെന്ററിനുള്ളിൽ കടക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു.

വിനോദസഞ്ചാരികളായ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ.അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നെജുമ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29) ഭാര്യ ഷാഹിന (22), ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്ദു (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സഞ്ചാരികൾക്ക് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

നട്ടെല്ലിന് പരുക്കേറ്റ നജ്മയുടെ നില ഗുരുതരമാണ്. ജീവനക്കാരായ ബാലുവിന് തലയ്ക്കും ആനന്ദുവിന് മുഖത്തുമാണ് പരുക്ക്. സന്ദർശകർ തങ്ങളെ മർദിച്ചതായി കാണിച്ച് ബോട്ടിങ് സെന്ററിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടർക്കെതിരെയും മൂന്നാർ പൊലീസ് കേസെടുത്തു.

Story Highlights : attack on tourists arrived in munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here