25,000 ചാർജിംഗ് സ്റ്റേഷനുകൾ; ഇവി എക്‌സ് നിരത്തുകളിൽ എത്തും മുൻപേ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ മാരുതി സുസുക്കി

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 നഗരങ്ങളിലാണ് 5100 സർവീസ് സെന്ററുകളും കമ്പനി ആരംഭിക്കാൻ ഒരുങ്ങുന്നത്. ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായുള്ള സർവേ ഡീലർമാർ വഴി കമ്പനി ആരംഭിച്ചിട്ടുണ്ട്.(Maruti Suzukki to start 25,000 charging station before launching EVX)
ശക്തമായ ചാർജിംഗ് ഇൻഫ്രസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി എണ്ണ വിപണനസ്ഥാപനങ്ങളുമായും ഊർജ കമ്പനികളുമായും മാരുതു സുസുക്കി ചർച്ച നടത്തി വരികയാണ്. ബെംഗളൂരിൽ ഇതിനോടകം സർവീസ് മെക്കാനിക്കുകളുടെ പരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ട്. 20 മുതൽ 25 ലക്ഷം വരെയാണ് മാരുതിയുടെ ഇലക്ട്രിക് വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് മാസത്തിൽ 3000 യുണീറ്റ് നിരത്തുകളിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Read Also: ഫോഡ് മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു; ചെന്നൈയിൽ വീണ്ടും ഉല്പാദനം ആരംഭിക്കും
ഗുജറാത്ത് പ്ലാന്റിലായിരിക്കും മാരുതിയുടെ ആദ്യ വൈദ്യുത വാഹനം നിർമ്മിക്കുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി.
Story Highlights : Maruti Suzukki to start 25,000 charging station before launching EVX
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here