മോഹൻലാലുമായി ഏറ്റവും കൂടുതൽ കോമ്പിനേഷൻ ചെയ്‌തത് എന്റെ ചിത്രങ്ങളിൽ, കിരീടം, ദശരഥം, ചെങ്കോൽ.. ഒരുമിക്കുമ്പോഴൊക്കെയും അപൂർവ നിമിഷങ്ങൾ മാത്രം നൽകിയവർ: സിബി മലയിൽ
കവിയൂർ പൊന്നമ്മയുടെ മരണം ഉണ്ടാക്കിയത് അതീവ വേദനയെന്ന് സംവിധായകൻ സിബി മലയിൽ. എന്റെ എല്ലാ പ്രധാനപ്പെട്ട സിനിമകളിലും ചേച്ചി ഉണ്ടായിരുന്നു. തനിയാവർത്തനത്തിലാണ് ആദ്യമായി ഒപ്പം അഭിനയിക്കുന്നത്. ഭരതം, കിരീടം, ദശരഥം, ചെങ്കോൽ, മായാമയൂരം തുടങ്ങി എന്റെ എല്ലാ പ്രധാനപ്പെട്ട സിനിമകളിലും ചേച്ചി അമ്മ വേഷം ചെയ്‌തു.
മോഹൻലാലുമായി ഏറ്റവും കൂടുതൽ കോമ്പിനേഷൻ ചെയ്‌തത് എന്റെ ചിത്രങ്ങളിലൂടെയാണ്. അമ്മയും മകനുമായി അവർ അഭിനയിച്ചുവെന്നും സിബി മലയിൽ 24നോട് പറഞ്ഞു. എന്നെ സംബന്ധിച്ച ഒരുപാട് അടുപ്പമുള്ള ആളായിരുന്നു പൊന്നമ്മച്ചേച്ചി. എന്നും ഒരമ്മയുടെ വാത്സല്യം അവരിൽനിന്നും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വ്യക്തിപരമായി തനിക് വലിയ നഷ്ടമാണ് ഈ മരണം’; സിബി മലയിൽ പറഞ്ഞു.തന്നെക്കാളും മുതിർന്ന നടന്മാരുടെ അമ്മ വേഷങ്ങൾ അടക്കം പൊന്നമ്മച്ചേച്ചി ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയും പ്രായവ്യത്യാസങ്ങൾ അവരെ അലട്ടിയിരുന്നില്ല.
എന്തും അവർ മനോഹരമാക്കുമായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു കവിയൂർ പൊന്നമ്മ. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
Story Highlights : Sibi Malayil About Kaviyoor Ponnamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here