എഡിജിപിക്കെതിരായ അന്വേഷണം; ‘കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ല; എല്ലാ പഴുതുകളുമടച്ച നടപടിയാണ് സ്വീകരിക്കുന്നത്’; ടി പി രാമകൃഷ്ണൻ
എഡിജിപിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കുറ്റവാളിയെങ്കിൽ സംരക്ഷിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സർക്കാരിന്റെ ആ നിലപാടിനോട് യോജിച്ചതാണ് ഇടതുമുന്നണിയുടെയും നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻപിൽ ഫയൽ വന്നപ്പോൾ വച്ചു താമസിപ്പിച്ചിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ നടപടികൾ കൃത്യതയോടെ കൂടി നടപ്പിലാക്കും. വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ട് വരട്ടെയെന്നും അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂവെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം എഡിജിപിക്കെതിരായ സാമ്പത്തിക കുറ്റകൃത്യ ആരോപണം മാത്രമാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. മറ്റുള്ള ആരോപണങ്ങളും അന്വേഷിക്കും. എ ഡി ജി പിയുടെ അന്വേഷണം ആരോപണങ്ങളെക്കുറിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ADGPക്കെതിരായ വിജിലൻസ് അന്വേഷണം; അന്വേഷണ ചുമതല യോഗേഷ് ഗുപ്തക്ക്; അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
തൃശ്ശൂർ പൂരം കലക്കിയെന്ന ആരോപണം സിപിഐ പാർട്ടി എന്ന രീതിയിൽ അഭിപ്രായം പറഞ്ഞെന്ന് വരും. എല്ലാവരുടെയും അഭിപ്രായം മാനിച്ചുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. സിപിഐ പറയുന്ന അഭിപ്രായങ്ങൾക്ക് മറുപടി പറയേണ്ടത് തനല്ലെന്നും അത് സിപിഐയോടെ തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേന്ദ്രം പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎമാരും മന്ത്രിമാരും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടുണ്ട്. ദുരന്തമുഖത്ത് സഹായമാണ് ആവശ്യം. ഗവർണർ പറയുന്ന അഭിപ്രായങ്ങളെല്ലാം യോജിക്കാൻ കഴിയുന്നില്ലെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
Story Highlights : TP Ramakrishnan reacts to vigilance investigation against ADGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here