‘കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നു’; വിമര്‍ശനവുമായി രമേഷ് ചെന്നിത്തല
കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് രമേഷ് ചെന്നിത്തല. Rss നേതാക്കന്മാരെ ADGP സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി വെള്ള പൂശുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ADGP – RSS നേതാക്കളെ കണ്ടത് എന്ന് വ്യക്തമാണെന്നും
ആരോപണം ഉന്നയിക്കുന്ന ഭരണകക്ഷി എംഎല്‍എയെ മുഖ്യമന്ത്രി തള്ളിക്കളയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനമെന്നും വിമര്‍ശമനമുന്നയിച്ചു. ഉയര്‍ന്ന് വന്ന ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുന്നു.പി ശശിക്ക് എതിരെ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. റിപ്പോര്‍ട്ട് അജിത്ത് കുമാറിന് അനുകൂലം ആയിരിക്കും എന്നത് ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തം – ചെന്നിത്തല വ്യക്തമാക്കി. സിപിഐയുടെ വാക്കുകള്‍ക്ക് മുഖ്യമന്ത്രി ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും സുനില്‍കുമാറിന്റെ വാക്കുകള്‍ക്ക് കീറ ചാക്കിന്റെ വില പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Ramesh Chennithala about CM press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here