മകളെ ഉറക്കാൻ രൺബീറും പഠിച്ചു ‘ഉണ്ണി വാവാവോ’
നമ്മൾ മലയാളികൾക്ക് എത്രകേട്ടാലും മതിവരാത്ത താരാട്ടുപാട്ടാണ് ഉണ്ണി വാവാവോ. പ്രായഭേദമന്യേ ഈ പാട്ട് നമ്മൾ ഓരോരുത്തരെയും സ്വാധീനിക്കുന്നു. ഇപ്പോഴിതാ ഈ താരാട്ട് പാട്ട് അങ് ബോളിവുഡിലെ ഒരുതാരകുടുംബത്തിലും ഇടംപിടിച്ചിരിക്കുകയാണ്. മകൾക്ക് വേണ്ടി രൺബീർ ഈ പാട്ട് പഠിച്ചുവെന്നാണ് ഭാര്യയും നടിയുമായ ആലിയ ഭട്ട് പറയുന്നത്.
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഇക്കാര്യം പറഞ്ഞത്. മകൾ റാഹയെ പരിചരിക്കുന്ന മലയാളിയായ ആയ ഉണ്ണി വാ വാ വോ എന്ന ഗാനം പാടാറുണ്ടായിരുന്നു. റാഹ ഉറങ്ങാൻ നേരമാകുമ്പോൾ മമ്മാ വാവോ, പപ്പ വാവോ എന്നു പറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാ വാ വോ പാട്ട് പഠിച്ചുവെന്നാണ് ആലിയ പറയുന്നത്.
Read Also: പുഷ്പ 2-വില്‍ അല്ലു അർജുനൊപ്പം ഡേവിഡ് വാർണറുടെ കാമിയോ; സൂചന നൽകി സിനിമ പ്രവർത്തകർ
താര ദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഇവരുടെ മകളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറാണ്. ഇപ്പോൾ അമ്മയായതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് താരം നിരവധി ഇന്റർവ്യൂവിലും സംസാരിക്കാറുണ്ട്.
മകൾ ആദ്യമായി തന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നും മമ്മ എന്നാണ് അവൾ വിളിച്ച് തുടങ്ങിയതെന്നും ആ സമയത്ത് താനും മകളും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും ആലിയ പറയുന്നു. കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മമ്മ എന്ന് വിളിച്ചത് എന്നും ആലിയ പറയുന്നു.
1991ൽ പുറത്തിറങ്ങിയ സിബി മലയിൽ സംവിധാനം ചെയ്ത ‘സാന്ത്വനം’ സിനിമയിലെ ശങ്കരാഭരണത്തിന്റെ രാഗത്തിലായിരുന്നു ഈ ഗാനം തയ്യാറാക്കിയത്. കൈതപ്രത്തിന്റെ വരികൾ പാടിയത് കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും. താരാട്ടുപാടുകൾ ചിട്ടപ്പെടുത്താൻ മോഹൻ സിത്താരയ്ക്കു പ്രത്യേക പ്രാവീണ്യമുണ്ട് എന്ന കേൾവിയെ അന്വർഥമാക്കുന്ന പാട്ടുകളിലൊന്നായിരുന്നു ‘ഉണ്ണി വാവാവോ’.ഈ താരാട്ട് പാട്ടിലൂടെയാണ് സിനിമ ശ്രദ്ധിക്കപ്പെട്ടതും.
Story Highlights :Bollywood actor Ranbeer kapoor also learned to put his daughter to sleep ‘Unni Vavao’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here