ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പെടെ സ്ഥലത്തെത്തി. വൈകുന്നേരമാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഡ്രഡ്ജറിൽ കോരിയെടുത്ത മണ്ണ് കോരിയെടുക്കുന്നതിനിടെയാണ് അസ്ഥിഭാഗം കിട്ടിയത്.
കണ്ടെത്തിയ അസ്ഥിഭാഗം മുനുഷ്യന്റേതെന്ന് സംശയം. ശാസ്ത്രീയമായ പരിശോധന ആവശ്യമാണ്. നിലവിൽ അസ്ഥി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാഗം കിട്ടിയത്. തുടർന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. കൈയുടെ ഭാഗമാണ് അസ്ഥിയെന്ന സംശയവും ഉയരുന്നുണ്ട്. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.
Story Highlights : Bone part found during search in Shirur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here