ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ നീന്തൽ മത്സരം സംഘടിപ്പിച്ചു

ഇന്ത്യൻ ഫർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐപാക്)-ന്റെ ആഭിമുഖ്യത്തിൽ വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ നീന്തൽ മത്സരം സംഘടിപ്പിച്ചു .സ്പോർട്സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായി വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ആവേശകരമായ നീന്തൽ മത്സരം രാത്രി 10 മണിക്ക് സമാപിച്ചു.
ടീം ബീറ്റാബ്ലോക്കേഴ്സ്, അഡ്രെനിനെർജിക് സ്ട്രൈകേഴ്സ്, വൈറ്റാമിൻ റോക്കഴ്സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളിൽ നിന്നായി 36 പേർ മാറ്റുരച്ച ആവേശകരമായ മത്സരത്തിൽ ബീറ്റാബ്ലോക്കർസിന് വേണ്ടി അബ്ദുൽ കരീം ഒന്നാം സ്ഥാനം കരസ്ഥമാക്കി . വൈറ്റമിന്സിനു വേണ്ടി അൻവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പ്രോബിയോട്ടിക്സ്ന് വേണ്ടി മത്സരിച്ച അൽത്താഫ് മൂന്നാം സ്ഥാനം നേടി .
ജാഫർ , സുലൈമാൻ അസ്‌കർ , അബ്ദുൽ റഹ്മാൻ എരിയാൽ , ഹനീഫ് പേരാൽ , ഷാനവാസ് പുന്നോളി , അബ്ദുറഹിമാൻ എരിയാൽ,ഷജീർ,സമീർ,പ്രസാദ്,സലീം തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു . ഷാനവാസ് കോഴിക്കൽ വിജയികളെ പ്രഖ്യാപിച്ചു.വിജയികൾക്കുള്ള ട്രോഫികൾ ഉസ്മാൻ, പ്രസാദ് , സമീർ എന്നിവർ വിതരണം ചെയ്തു . സ്പോർട്സ് ഫിയസ്റ്റ യുടെ ഭാഗമായ ചെസ്സ് , ബൗളിംഗ് , ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ വരും മാസങ്ങളിൽ അതിവിപുലമായി സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു.
Story Highlights : Indian Pharmacists Association Qatar organized swimming competition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here