Advertisement

ചോദിച്ചത് 69 വാഹനങ്ങൾ: MVDക്ക് 20 വാഹനങ്ങൾക്കുള്ള തുക മാത്രം അനുവദിച്ച് സർക്കാർ

September 24, 2024
Google News 2 minutes Read

മോട്ടോർ വാഹന വകുപ്പിന് 20 വാഹനങ്ങൾക്കുള്ള തുക അനുവദിച്ച് സർക്കാർ. രണ്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആർടിഒ, സബ് ആർടിഒ ഓഫീസുകളിലേക്ക് വാഹനങ്ങൾ വാങ്ങാൻ അനുവദിച്ചത്. 64 വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചത് ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിൽ ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കാരിന് കത്തയച്ചിരുന്നു.

വാഹനങ്ങൾ കട്ടപ്പുറത്ത് ആയത് എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. 69 വാഹനങ്ങൾ അനുവദിക്കണം എന്നായിരുന്നു ഗതാഗത കമ്മീഷണർ അവശ്യപ്പെട്ടത്. ഇപ്പോൾ അനുവദിച്ച തുക കൊണ്ട് വാങ്ങാൻ ആവുക വെറും 20 വാഹനങ്ങളാണ്. 20 വാഹനങ്ങൾ കൊണ്ട് പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല എന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. 2025ൽ നൂറിലധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധിയും അവസാനിക്കും.

Story Highlights : Government grant fund to MVD to buy new vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here