Advertisement

‘AI തൊഴിൽ ഇല്ലാതാക്കുന്നില്ല, മാറ്റങ്ങൾ ഉണ്ടാക്കും’; ആശങ്ക വേണ്ടെന്ന് സാം ഓൾട്ട്മാൻ

September 24, 2024
Google News 2 minutes Read

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ ഇല്ലാതാക്കില്ലെന്ന് ഓപ്പൺ‌ എഐ മേധാവി സാം ഓൾ‌ട്ട്മാൻ. എഐ തൊഴിൽ രം​ഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ആശങ്ക വേണ്ടെന്നും സാം ഓൾട്ട്മാൻ പറയുന്നു. എഐ തൊഴിൽ രം​ഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രതികൂലമോ അനുകൂലമോ ആകാം. എന്നാൽ തൊഴിൽ‌ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സാം ഓൾട്ട്മാൻ വ്യക്തമാക്കി.

ചില ജോലികൾക്ക് പകരം എഐ എത്തുമ്പോൾ മനുഷ്യന് കൂടതൽ ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിവുകൾ വർധിപ്പിക്കാനും കഴിയുമെന്ന് ഓപ്പൺ എഐ മേധാവി പറയുന്നു. മുൻ കാലങ്ങളിലേത് പോലെ സാങ്കേതിക വിദ്യകളോട് പൊരുത്തപ്പെട്ടത് പോലെ എഐ വഴി എത്തുന്ന മാറ്റങ്ങളിലും പൊരുത്തപ്പെടും. എഐ എല്ലാവരുടെയും ജീവിതത്തെ ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെടുത്തുമെന്ന് സാം ഓൾട്ട്മാൻ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാവർക്കും ലഭ്യമാകണം. എഐ കഴിവുറ്റതാകും. അന്ന് കഥകളായിരുന്ന നേട്ടങ്ങൾ കൈവരിക്കാൻ അത് വഴി സാധിക്കുമെന്നും ഓൾട്ട്മാൻ പറയുന്നു. എഐ ഉണ്ടാക്കുന്ന അപകടസാധ്യതകൾ മറികടക്കാൻ അതിന്റെ നേട്ടങ്ങൾ പരമാവധിയാക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അസമത്വങ്ങൾ ഒഴിവാക്കാൻ എഐയുടെ നേട്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഓൾട്ട്മാൻ പറയുന്നു.

Story Highlights : OpenAI’s Sam Altman Assures There’s No Shortage of Work Ahead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here