ബലാത്സംഗ കേസ്; സിദ്ദിഖിനായി വ്യാപക തിരച്ചിൽ; കാർ ആലപ്പുഴയിൽ കണ്ടതായി വിവരം
ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകവേ നിർണായക നീക്കവുമായി സിദ്ദിഖ്. സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി വിവരം. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചിൽ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുൻപിൽ ആണ് കാർ കണ്ടത്.
ഹൈക്കോടതിയിലെ വിധിപ്പകർപ്പുമായി സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കീഴടങ്ങാനുള്ള ആലോചനകളും ഇന്നലെ രാത്രി വൈകി നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.
Read Also: ബലാത്സംഗ കേസ്; സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്; അതിജീവിത തടസഹർജി നൽകും
അവസാന ശ്രമം എന്ന നിലയിൽ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം. കേരളത്തിലെ അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളും നടത്തിയിട്ടുണ്ട്. ഡൽഹിയിലെ അഭിഭാഷകന് വിധിപ്പകർപ്പ് അയച്ചു നൽകി. വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ സമീപകാലത്ത് പരാതി നൽകിയത് അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽ ഉയർത്താനാണ് നീക്കം. സിദ്ദിഖിന്റെ മകൻ രാത്രി വൈകിയും കൊച്ചിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Story Highlights : Search intensified for actor Siddique in Sexual assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here