Advertisement

സിംഗിംഗ് ബൗൾ മാനസിക സമ്മർദ്ദം കുറയ്ക്കുമോ? അറിയാം

September 25, 2024
Google News 1 minute Read
singing bowls

പലവിധത്തിലുള്ള പ്രശ്നങ്ങൾ കാരണം മാനസികസമ്മർദ്ദം അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഈ അവസ്ഥ വളരെ ഭീകരമാകുന്നതും പതിവാണ്. ചിലർക്ക് ജോലിസ്ഥലത്തെ സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം സമ്മർദ്ദം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ, ബന്ധങ്ങളുടെ തകർച്ച എന്നിവയും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.

എന്നാൽ ഒരു പാടുന്ന പാത്രം നിങ്ങൾ അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തിൽ ചിലതെങ്കിലും കുറയാൻ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇന്ന് ടിബറ്റൻ പാടുന്ന ബൗളുകളും (സിംഗിംഗ് ബൗൾസ്) സൗണ്ട് ഹീലിംഗും മെറ്റാഫിസിക്കലിൽ നിന്ന് മുഖ്യധാരയിലേക്ക് മാറുകയാണ്.

എന്താണ് സിംഗിംഗ് ബൗൾസ്

ഹിമാലയത്തിൽ നിന്നാണ് സിംഗിംഗ് ബൗൾ അല്ലെങ്കിൽ ടിബറ്റൻ പാടുന്ന പാത്രങ്ങളുടെ ഉത്ഭവം. ആയിരകണക്കിന് വര്ഷങ്ങളായി ഇത് പരമ്പരാഗത- മതപരമായ ചടങ്ങുകളിൽ സന്യാസികൾ ഉപയോഗിച്ചുവരുന്നതാണ്. വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും കണ്ടുവരുന്ന സിംഗിംഗ് ബൗൾ സാധാരണയായി ചെമ്പ്, സിങ്ക്, ഇരുമ്പ്, വെള്ളി, സ്വർണ്ണം തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പാത്രത്തിൽ തട്ടാനായി ഉപയോഗിക്കുന്നത് ഒരു പ്രത്യേക ആകൃതിയിലുള്ള മരകഷ്ണമാണ്. ഇത് മാലറ്റ് എന്നാണ് അറിയപ്പെടുന്നത്. സ്ട്രെസ് കുറയ്ക്കൽ, വേദന ശമിപ്പിക്കൽ, രോഗശാന്തി, മെച്ചപ്പെടുത്തിയ വൈകാരിക ക്ഷേമം എന്നിവ സിംഗിംഗ് ബൗളിലൂടെ ലഭിക്കുന്നു.

പ്രയോജനങ്ങൾ

ഈ ബൗളുകളിൽ മാലറ്റ് ഉപയോഗിച്ച് ചെറുതായി തൊട്ട് കൊടുക്കുന്നത് വഴി ശബ്ദവും വൈബ്രേഷനും നമ്മെ കൂടുതൽ ആരോഗ്യവാന്മാരാകും.സിംഗിംഗ് ബൗളുകളുടെയും ഗോങ്ങിൻ്റെയും ശബ്ദം യോജിക്കുന്നത് വഴി തലച്ചോറിൻ്റെ ഇരുവശങ്ങളിലും ആഴത്തിലുള്ള ഒരു വിശ്രമം ഉണ്ടാവുകയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് എല്ലാ തലങ്ങളിലും സമ്മർദ്ദം ഒഴിവാക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

Story Highlights : Tibetan singing bowls Reduces mental stress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here