‘പല അവസ്ഥകളിലൂടെ കടന്നു പോയി; കൂടെ നിന്നവർക്ക് നന്ദി; എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി’; അർജുന്റെ സഹോദരി അഞ്ജു
പല അവസ്ഥകളിലൂടെയാണ് കുടുംബം കടന്നു പോയതെന്ന് അർജുന്റെ സഹോദരി അഞ്ജു. എല്ലാത്തിനുമുള്ള ഉത്തരം അവസാനം ലഭിച്ചെന്ന് അഞ്ജു പറഞ്ഞു. അർജുനെ തിരികെ ലഭിക്കില്ലെന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് മുന്നോട്ട് പോയതെന്ന് അർജുന്റെ സഹോദരി പറഞ്ഞു. മൂന്നാം ഘട്ട തിരച്ചിൽ വരെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് അഞ്ജു.
കർണാടകയിൽ നിന്ന് അധികൃതർ വിളിച്ചിരുന്നു. വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഡിഎൻഎ ഫലം വന്നാൽ ഉടൻ മൃതദേഹം എത്തിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാരും കർണാടക സർക്കാരും നടത്തുന്നുണ്ടെന്ന് അഞ്ജു പറഞ്ഞു. കുടുംബത്തെ ചേർത്തുപിടിച്ച ഒരുപാട് പേരുണ്ട്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ തകർന്നുപോയ സമയങ്ങളിലും സർക്കാർ കൂടെ നിന്നിട്ടുണ്ട്. ജോലി നൽകിയ സംസ്ഥാന സർക്കാരിനും ഡ്രഡ്ജിങ്ങ് സാധ്യമാക്കിയ കർണാടക സർക്കാരിനോടും നന്ദിയുണ്ടെന്ന് അഞ്ജു പറഞ്ഞു.
Read Also: ‘കുറ്റപ്പെടുത്തലിൽ തകർന്നു പോയി; അർജുന്റെ വീട്ടുകാർക്ക് നൽകിയ വാക്ക് പാലിച്ചു’; മനാഫ്
ലോറി ഉടമ മനാഫും മുബീനും കൂടെ നിന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നു. മുബീൻ ആണ് ലോറിയുടെ യഥാർത്ഥ ഉടമ. അദ്ദേഹം ഒരുപാട് സഹായം ചെയ്തു. കുടുംബത്തിന്റെ മാനസികാവസ്ഥയെ മുതലെടുത്ത യൂട്യൂബ് ചാനലുകളുണ്ട്. അത് വേദനിപ്പിച്ചുവെന്ന് അഞ്ജു പറഞ്ഞു. കൂടെ നിന്ന മലയാളികൾക്കും എല്ലാവർക്കും നന്ദിയെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.
Story Highlights : Arjun’s sister Anju responds on Shirur operations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here