Advertisement

‘കുറ്റപ്പെടുത്തലിൽ തകർന്നു പോയി; അർജുന്റെ വീട്ടുകാർക്ക് നൽകിയ വാക്ക് പാലിച്ചു’; മനാഫ്‌

September 26, 2024
Google News 2 minutes Read

അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയതിന്റെ സമാധാനത്തിലാണ് ലോറി ഉടമ മനാഫ്. മൂന്നരവർഷമായി കൂടെയുണ്ടായിരുന്ന ആളായിരുന്നു അർജുൻ. പ്രയാസപ്പെട്ട 71 ദിനങ്ങളാണ് കടന്നു പോയതെന്ന് മനാഫ് പഞ്ഞു. അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിഞ്ഞു. അർജുന്റെ മൃതദേഹം എത്രയും വേഗം വീട്ടിലെത്തിക്കാനാണ് ശ്രമമെന്ന് മനാഫ് ട്വന്റിഫോർ പറഞ്ഞു.

സമ്പാദിച്ച സ്വത്ത് വിറ്റിട്ടായിരുന്നാലും അർജുനെ കൊണ്ടേ വരൂ എന്ന് തീരുമാനിച്ചിരുന്നു. മാധ്യമങ്ങൾ അർജുന് കൊടുത്ത പ്രാധാന്യത്തെ നന്ദിയോട് കൂടി സ്മരിക്കുന്നുവെന്ന് മനാഫ് പറഞ്ഞു. അർജുന്റെ വീട്ടുകാർക്ക് കൊടുത്ത വാക്ക് പാലിച്ചു. ആദ്യം മുതലെ പറഞ്ഞതായിരുന്നു ലക്ഷ്മൺ നായികിന്റെ ചായക്കടയുടെ പിന്നിലാകും ലോറിയുണ്ടാവുക എന്ന്. അവിടെ നിന്നാണ് ലോറി ലഭിച്ചത്. പറഞ്ഞിരുന്ന എല്ലാ കാര്യവും ശരിയായെന്ന് മനാഫ് പറഞ്ഞു.

Read Also: തീരാനോവായി അർജുൻ; ഡിഎൻഎ പരിശോധന ഇന്ന്; മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും

അർജുനെ ഗംഗാവലി പുഴയിൽ ഇട്ടിട്ട് വരാൻ തോന്നിയില്ല. തൊഴിലും കുടുംബവും മറന്നാണ് ഷിരൂരിൽ നിന്നത്. അതിനൊരു ഫലം ഉണ്ടായി. നിരന്തം ഇതിന് പിന്നാലെയായിരുന്നുവെന്ന് മനാഫ് പറയുന്നു. എല്ലാം മാനസികാവസ്ഥയിലൂടെ തരണം ചെയ്യാൻ തയാറായിരുന്നു. എന്നാൽ കുറ്റപ്പെടുത്തലുകളും വ്യാജ ആരോപണങ്ങളിലും തകർന്നു പോയി. എന്നാൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ കഴിഞ്ഞു. അർജുനെ കിട്ടാതിരുന്നെങ്കിൽ കുറ്റക്കാരനെ പോലെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മനാഫ് പറഞ്ഞു.

ദിവസവും അർജുന്റെ അമ്മയുടെ സന്ദേശം വരും. തളരരുതേ എന്ന് ആവശ്യപ്പെടും. അത് വല്ലാത്ത ഊർജമായിരുന്നു എന്ന് മനാഫ് പറയുന്നു. അർജുനെ കണ്ടെത്തേണ്ടത് തന്റെ കൂടെ ആവശ്യമായിരുന്നു. അർജുന്റെ മകനോട് മറുപടി പറയേണ്ടി വരുമായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കണമെന്ന് തിടുക്കം ഉണ്ടായിരുന്നുവെന്ന് മനാഫ് പറഞ്ഞു.

Story Highlights : Lorry owner Manaf responds after Arjun’s body found from shirur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here