നാഗാലാൻഡിലും അരുണാചൽ പ്രദേശിലും അഫ്‌സ്‌പ നിയമം കാലാവധി ഭാഗികമായി നീട്ടി; 11 ജില്ലകളിൽ പൂർണ്ണ നിയന്ത്രണം
നാഗാലാൻഡിലും അരുണാചൽ പ്രദേശിലുമായി 11 ജില്ലകളിൽ സായുധ സേനകളുടെ പ്രത്യേക അധികാരം ഉറപ്പാക്കുന്ന അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് തീരുമാനം. നാഗാലൻഡിലെ എട്ട് ജില്ലകളിലും അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിലുമാണ് ഈ നിയമം നടപ്പിലാക്കിയത്. രണ്ട് സംസ്ഥാനങ്ങളിലെയും ക്രമസമാധാന സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.
സംഘർഷ ബാധിത മേഖലയിൽ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിവെക്കാനും സായുധ സേനകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നിയമം. നാഗാലാൻഡിലെ എട്ട് ജില്ലകൾക്ക് പുറമെ മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളും ഈ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വിജ്ഞാപനം പറയുന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം സ്ഥലത്ത് നിന്നും അഫ്സ്പ നിയന്ത്രണം നീക്കിയെന്നാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. അതേസമയം ജമ്മു കശ്മീരിൽ നിയമം പൂർണ്ണമായും പ്രാബല്യത്തിലുണ്ട്.
Story Highlights : Government extends AFSPA in parts of Nagaland and Arunachal for 6 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here