Advertisement

ഒരു പ്രമാദമായ കേസും തെളിയില്ല, എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾ ഇവിടെ ഒന്ന്; പിവി അൻവർ

September 26, 2024
Google News 2 minutes Read
pv anvar

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഇവിടെ ഒന്നാണെന്ന് പിവി അൻവർ എംഎൽഎ. പരസ്യപ്രസ്താവന വേണ്ടെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് അൻവർ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിമർശനം. ഒരു പ്രമാദമായ കേസും ഇവിടെ തെളിയാൻ പോകുന്നില്ല, കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾ ഒന്നാണ്. ഇവർ ഒറ്റക്കെട്ട് ആയതുകൊണ്ടാണ്
രാത്രിയിൽ ഈ വിഷയം ഇവർ പങ്കുവെക്കുന്നതെന്നും ഇത് സമൂഹത്തിൻ്റെ ഏറ്റവും വലിയ വിപത്താണെന്നും അൻവർ കൂട്ടിച്ചേർത്തു.

പാര്‍ട്ടി നല്‍കിയ ഉറപ്പ് വിശ്വസിച്ച് പരസ്യപ്രതികരണം വേണ്ടെന്നുവച്ചതാണ് എന്നാല്‍ അന്വേഷണങ്ങള്‍ ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടു, അന്വേഷണം കൃത്യമായി നടക്കുമെന്ന് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചുവെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ‘മുഖ്യമന്ത്രി എന്നെ സംശയ നിഴലില്‍ നിര്‍ത്തി, മുഖ്യമന്ത്രി വായിക്കുന്നത് അജിത് കുമാറിന്റെ തിരക്കഥ’: ആഞ്ഞടിച്ച് പി വി അന്‍വര്‍

അൻവർ കള്ളകടത്ത് സംഘത്തിന് ഒപ്പമാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ജനങ്ങൾ വിലയിരുത്തട്ടെ. എല്ലാം നല്ല രീതിയാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ, അതുകൊണ്ടാണ് എനിക്ക് ഈ പണിയെടുക്കേണ്ടി വന്നത്. ആരോപണത്തിനുപിന്നില്‍ പിവി അന്‍വറാണോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പറ എന്നാണ് പറഞ്ഞത്, പിവി അന്‍വര്‍ കള്ളക്കടത്ത് സംഘത്തിന്‍റെ ആളാണോ എന്ന സംശയം കള്ളക്കടത്തുകാരെ മഹത്വവല്‍കരിക്കുന്നുവെന്ന് മുഖംതിരിച്ചിരുത്തി. ആരോപിച്ച ഞാന്‍ നടത്തുന്നതെന്ന് എന്നെ സംബന്ധിച്ചിടത്തോളെ അങ്ങേയറ്റം ‍ഡാമേജ് ഉണ്ടാക്കിയ അത്രയും കടന്ന് പറയേണ്ടിയിരുന്നില്ല എന്നെ കുറ്റവാളിയാക്കുന്നു പാര്‍ട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു.

എഡിജിപി എംആർ അജിത് കുമാർ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അൻവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനങ്ങളടക്കമാണ് വാർത്താസമ്മേളനത്തിൽ ഒരുക്കിയത്. ഇതിലൂടെ സ്വർണക്കടത്ത് സംഘാംഗവുമായുള്ള സംഭാഷണം അൻവർ പുറത്തുവിട്ടു. പൊലീസ് സ്വർണം മുക്കിയെന്ന് അൻവറിനോട് വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി കാട്ടുകള്ളനാണ്. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് ശശിയാണ്. മറ്റൊരു സഖാക്കളും ശശിയെക്കുറിച്ച് നല്ലത് പറയില്ല, ശശിയെക്കുറിച്ച് നല്ല അഭിപ്രായമുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ രീതിയിലാണ് പോവുന്നതെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ അൻവർ കൂട്ടിച്ചേർത്തു.

Story Highlights : Leaders of all political parties here one; PV Anwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here