Advertisement

മാഗ്നെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; വിപണി വിറപ്പിക്കാൻ നിസാൻ

September 26, 2024
Google News 2 minutes Read

ഇന്ത്യൻ നിരത്തുകളിൽ തരം​ഗം സൃഷ്ടിച്ച ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ മാഗ്നൈറ്റിന് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തുന്നു. ഒക്ടോബർ നാലിന് വാഹനം അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വാഹനത്തിന്റെ ടീസർ ചിത്രങ്ങൾ നിസാൻ പുറത്തുവിട്ടിരുന്നു. കോംപാക്ട് എസ്‌യുവി സെഗ്മെന്റിലാണ് വാഹനം അവതരിപ്പിക്കുന്നത്.

നിലവിലുള്ള ഡിസൈനിൽ നിലനിർത്താൻ സാധ്യതയുണ്ടെങ്കിലും വമ്പൻ മാറ്റങ്ങൾ‌ മാഗ്നെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ എത്തിക്കുമെന്നാണ് റിപ്പോർ‌ട്ട്. എക്സ്റ്റീരിയർ അപ്‌ഡേറ്റുകളിൽ ബമ്പറുകളിലെ ചെറിയ പരിഷ്‌കാരങ്ങളും ഹെഡ്‌ലൈറ്റ്, ടെയിൽ ലാമ്പ് ഡിസൈനുകളിൽ മാറ്റങ്ങൾ ഉണ്ടാവും. അലോയ് വീലുകൾക്ക് പുതിയ 6-സ്‌പോക്ക് ഡിസൈനിലാണ് എത്തുന്നത്. ഇൻ്റീരിയറിന് അധിക ഫീച്ചറുകൾ സജ്ജീകരിക്കാനും സാധ്യതയുണ്ട്.

വലിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മെച്ചപ്പെട്ട സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയായിരിക്കും വാഹനത്തിന് ഭം​ഗി നൽകുക. സുരക്ഷയ്ക്കായി ആറ് എയർബാ​ഗുകൾ ഉൾപ്പെടെയുള്ളവയും വാഹനത്തിൽ ഉണ്ടാകും. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, മുന്നിലും പിന്നിലും ആംറെസ്റ്റുകൾ തുടങ്ങിയവ ഫെയ്‌സ്‌ലിഫ്റ്റ് വേർഷനിൽ‌ നിലനിർത്തും.

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ത്രീ സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എന്നിവ തന്നെയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റിന്റെയും എഞ്ചിൻ ഓപ്ഷനുകൾ. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ പോലുള്ള ഹാച്ച്ബാക്കുകളുടെ വിപണി പിടിക്കുകയായിരിക്കും മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രാഥമിക ലക്ഷ്യം.

Story Highlights : Nissan Magnite facelift teased ahead of October 4 launch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here