അന്‍വറിനെ കൂട്ടത്തോടെ തള്ളിപ്പറയാന്‍ സിപിഐഎം; വൈകീട്ട് മലപ്പുറത്തെ ഏരിയ തലങ്ങളില്‍ പ്രതിഷേധ പ്രകടനം
ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് വ്യക്തമായതോടെ അന്‍വറിനെതിരെ പരസ്യ പ്രതിഷേധത്തിന് സിപിഎം മലപ്പുറം ജില്ലാ ഘടകം. ഇന്ന് വൈകിട്ട് ഏരിയ തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടക്കും. അന്‍വര്‍ രാഷ്ട്രീയ കോമാളിയായി മാറിയെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പ്രതികരിച്ചു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പാതി പിന്തുണയുമായി കെ ടി ജലീല്‍ മാത്രം രംഗത്ത് വന്നു. ടി കെ ഹംസയും വി അബ്ദുറഹ്‌മാനും അന്‍വറിനെ കൈവിട്ടു. (Malappuram cpim protest against P V anvar)
മുഖ്യമന്ത്രിയേയും പാര്‍ട്ടി നേതൃത്വത്തിനെയും കടന്നാക്രമിച്ച പിവി അന്‍വറിന് പ്രവര്‍ത്തകര്‍ക്കിടയിലുള്ള പൊതു പിന്തുണ കുറയ്ക്കുകയാണ് സിപിഎം ലക്ഷ്യം. മലപ്പുറത്ത് ഇന്ന് വൈകീട്ട് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഏരിയ തലങ്ങളില്‍ നടക്കും. അന്‍വറിന്റെ സമനില തെറ്റിയെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്‌മാനും മലപ്പുറത്തെ മുതിര്‍ന്ന സിപിഎം നേതാവ് ടി കെ ഹംസയും അന്‍വറിനെതിരെ പ്രതികരിച്ചു. എം ആര്‍ അജിത് കുമാറിനെതിരെ അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്തുണയുണ്ടെന്ന് കെ ടി ജലീല്‍ 24 നോട് പറഞ്ഞു. ജലീല്‍ മാത്രമാണ് പാതിയെങ്കിലും പിന്തുണയുമായി രംഗത്ത് വന്നത്. പി.വി അന്‍വര്‍ കൊളുത്തിയ തീ സിപിഎമ്മില്‍ ആളിപ്പടരുകയാണ്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കടന്നലാക്രമണമില്ലാത്തത് ശ്രദ്ധേയവുമാണ്.
Story Highlights : Malappuram cpim protest against P V anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here