Advertisement

മലയാളി താരം ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ; റാമിന് നന്ദിയെന്ന് താരം

September 28, 2024
Google News 1 minute Read

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് നടി പിറന്നാൾ ആഘോഷിച്ചു.ഇൻസ്റ്റാ റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തുന്നതും സിനിമയിൽ അവസരം നൽകുന്നതും.

അദ്ദേഹം അവതരിപ്പിക്കുന്ന ‘സാരി’ എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. സഹപ്രവർത്തകർക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യ പങ്കുവെച്ചു.

‘എന്റെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി’, ആരാധ്യ കുറിച്ചു. രാം ഗോപാൽ വർമയുടെ ഹൈദരാബാദിലെ ഓഫിസിൽ വച്ചായിരുന്നു ആഘോഷം. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ രാം ​ഗോപാൽ വർമയും പങ്കുവെച്ചിട്ടുണ്ട്.

Story Highlights : aradhya birthday celebration ram gopal varma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here