Advertisement

നിലമ്പൂരിൽ വികസനത്തിന് വേഗത കുറവ്, കാരണം ‘അൻവർ’ മിക്കപ്പോഴും വിദേശത്ത്: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

September 28, 2024
Google News 1 minute Read

അൻവറിൻ്റെ ആരോപണങ്ങൾ പുച്ഛത്തോടെ തള്ളുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ്. മുസ്ലീം വിരുദ്ധത പറഞ്ഞ് സിപിഐഎമ്മിന് എതിരാക്കാൻ നോക്കുന്നു. തീവ്രവർഗീയ നിലപാട് ഉയർത്തി വർഗീയ ധ്രുവീകരണത്തിനാണ് അൻവർ ശ്രമിക്കുന്നത്.

അൻവറിന്റെ ആദ്യ അഞ്ച് കൊല്ലം സമ്പൂർണ പരാജയമായിരുന്നു. നിലമ്പൂരിൽ വികസനത്തിന് വേഗത കുറവ് കാരണം പി വി അൻവർ. വർഷത്തിൽ കുറച്ച് ദിവസം മാത്രമാണ് മണ്ഡലത്തിലുള്ളത്. മിക്കപ്പോഴും വിദേശത്ത്. അൻവർ വർഗീയതയുടെ പന്തം നാട് കുട്ടിച്ചോറാക്കുന്ന പന്തം.

വിരോധം തീർക്കാൻ ആർഎസ്എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് പിവി അൻവർ. ആരുടേയും നിസ്ക്കാരം തടഞ്ഞിട്ടില്ല. നമസ്ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തൻ്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണെന്നും ഇഎൻ മോഹൻ ദാസ് പറഞ്ഞു.

നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തിൽ നിന്ന് അദ്ദേഹം പിൻമാറണം. നാളത്തെ അൻവറിൻ്റെ സമ്മേളനത്തിൽ ആളുണ്ടാകും. പൊതുയോഗമാണെങ്കിൽ സ്വാഭാവികമാണ്. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദ്ദേശം നൽകാറില്ലെന്നും ഇഎൻ മോഹൻ ദാസ് കൂട്ടിച്ചേർത്തു.

Story Highlights : E N Mohandas against p v anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here