‘സംഗതി മൗദൂദിയായാലും പു. കാ. സ യായാലും സ്ത്രീകളുടെ കാര്യം കട്ടപ്പൊഹ, ഇതാണ് ശരിക്കുള്ള കവിയരങ്ങ്’; വിമർശനവുമായി കെ സുരേന്ദ്രൻ
മര്‍കസ് നോളജ് സിറ്റിയും വിറാസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കവിയരങ്ങിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 100 കവികളുടെ 100 കവിതകള്‍ അവതരിപ്പിക്കുന്ന കവിയരങ്ങില്‍ ഒരു എഴുത്തുകാരിയെ പോലും പങ്കെടുപ്പിക്കാത്തതിനെതിരെയാണ് വിമർശനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം.
‘നബിയോര്‍മയിലൊരു കവിയരങ്ങ്’ എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഒരു എഴുത്തുകാരിയെ പോലും പരിപാടിയില്‍ ക്ഷണിച്ചില്ലെന്നതില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇതാണ് ശരിക്കുള്ള കവിയരങ്ങ്. മിസ്റ്റർ കവികളുടെ മഹാസമ്മേളനം. സംഗതി മൗദൂദിയായാലും പു. കാ. സ യായാലും സ്ത്രീകളുടെ കാര്യം കട്ടപ്പൊഹ. ഈ മഹാകവികളിൽ പലരും ശബരിമലയുടെ പേരും പറഞ്ഞ് മതിലുകെട്ടാൻ പോയിരുന്നുവെന്നത് വേറെ കഥയെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി എഴുത്തുകാരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ശാരദക്കുട്ടി, തനൂജ ഭട്ടതിരി, എച്ച്മുക്കുട്ടി, വിജയരാജ മല്ലിക തുടങ്ങിയ എഴുത്തുകാരികളാണ് രംഗത്ത് വന്നിരിക്കുന്നത്.
Story Highlights : K Surendran Against knowledge citys 60 programme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here