Advertisement

എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതിയില്ലാതായിട്ട് 2 മണിക്കൂര്‍; പരിശോധന മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍

September 29, 2024
Google News 3 minutes Read
SAT Hospital's emergency department has been without electricity for 2 hours

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതിയില്ലാതായിട്ട് 2 മണിക്കൂര്‍. ഡോക്ടര്‍മാര്‍ രോഗികളെ മൊബൈല്‍ ടോര്‍ച്ച് വെളിച്ചത്തിലാണ് പരിശോധിക്കുന്നത്. ജനറേറ്റര്‍ തകരാറിലായതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു. രണ്ട് മണിക്കൂറായിട്ടും വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിക്കാതെ വന്നതോടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ രോഷാകുലരായി. ഇവരെ നിയന്ത്രിക്കാന്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. (SAT Hospital’s emergency department has been without electricity for 2 hours)

പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പരിഭ്രാന്തി പരത്തരുതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. രോഗികള്‍ സുരക്ഷിതരാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആശുപത്രിയിലുണ്ടെന്നും തങ്ങളുടെ ബന്ധുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് സമാധാനം പറയുമെന്നുമാണ് രോഷാകുലരായ കൂട്ടിരിപ്പുകാര്‍ ചോദിക്കുന്നത്. പൊലീസും രോഗികളുടെ ബന്ധുക്കളും തമ്മില്‍ ആശുപത്രി പരിസരത്ത് വലിയ വാക്കുതര്‍ക്കം നടക്കുന്നുണ്ട്.

Read Also:മുഖ്യമന്ത്രി കള്ളനാക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങി, പടച്ചോന്‍ ഒപ്പം നിന്നു, സ്വര്‍ണക്കടത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…’: പി വി അന്‍വര്‍

വൈദ്യുതി മുടങ്ങിയത് സപ്ലൈ തകരാര്‍ കൊണ്ടല്ലെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. പിഡബ്ലു ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിനാണ് വൈദ്യുതി പുന: സ്ഥാപിക്കാനുള്ള ചുമതല. HT കണക്ഷന്‍ ലൈവാണ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെ എസ് ഇ ബി സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ ടീം സ്ഥലത്തുണ്ട്. താല്‍ക്കാലിക ജനറേറ്റര്‍ ഉടന്‍ എത്തിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

Story Highlights : SAT Hospital’s emergency department has been without electricity for 2 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here