‘കോൾഡ് പ്ലേ’ ടിക്കറ്റുകൾ കരിഞ്ചന്ത വഴി വിറ്റു; ബുക് മൈ ഷോ സിഇഒയ്ക്ക് ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ്
ലോകപ്രശസ്ത ബാൻഡ് ‘കോൾഡ് പ്ലേ’യുടെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപന നടക്കുന്ന സംഭവത്തിൽ ബുക്ക്മൈ ഷോ സിഇഒയ്ക്ക് ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് നൽകി മുംബൈ പൊലീസ്. ആശിശ് ഹേംരാജാനിക്കാണ് മുംബൈ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നോട്ടീസ് നൽകിയത്.
നേരത്ത നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതോടയാണ് വീണ്ടും നോട്ടീസ് നൽകിയത്. ജനുവരിയിൽ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റ് വിൽപന ബുക്ക് മൈ ഷോയിലാണ് വിൽപനയ്ക്ക് എത്തിയത്. എന്നാൽ നിമിഷങ്ങൾക്കകം ടിക്കറ്റ് തീരുകയും ഇരട്ടി നിരക്കിന് മറ്റ് ചില വെബ്സൈറ്റുകളിൽ വിൽപനയ്ക്ക് എത്തുകയും ചെയ്യുകയായിരുന്നു. അഞ്ഞൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്ന് ഒരു അഭിഭാഷകൻ നൽകിയ കേസിലാണ് നടപടി.
നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ 2025 ജനുവരി 18 മുതൽ 21 വരെയാണ് ‘കോൾഡ് പ്ലേ’ ബാൻഡിന്റെ പരിപാടി നടക്കുന്നത്. വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. 2,500 മുതൽ 35,000 രൂപവരെയാണ് ടിക്കറ്റിന്റെ വില. 8 വർഷത്തിനു ശേഷമാണ് കോൾഡ് പ്ലേ ഇന്ത്യയിൽ പരിപാടി നടത്തുന്നത്.
Story Highlights : BookMyShow CEO Summoned Again Over Fake Tickets For Coldplay Concert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here