‘മുഖ്യമന്ത്രി ആർഎസ്എസിന് ഒപ്പം ചേരുന്നു; എഡിജിപിയെ സംരക്ഷിക്കുന്നു’; കടന്നാക്രമിച്ച് പിവി അൻവർ
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പിവി അൻവർ എംഎൽഎ. മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കാത്തിവയ്ക്കാൻ ആർഎസ്എസുമായി ചേർന്ന് അപരവൽക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പിവി അൻവർ വിമർശിച്ചു. മുഖ്യമന്ത്രി എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന് അൻവർ ആരോപിച്ചു.
അജിത്ത് കുമാറിന് മുകളിൽ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അൻവർ രൂക്ഷ വിമർശനം ഉയർത്തി. പൊലിസിൻ്റെ മോശം പെരുമാറ്റം ഇടതു മുന്നണിയിൽ നിന്ന് ജനങ്ങളെ അകറ്റുന്നുവെന്ന് പിവി അൻവർ പറഞ്ഞു. കൊള്ള സംഘത്തെ വിഹരിക്കാൻ പോലീസ് അവസരം നൽകുന്നു. നല്ല പൊലീസ് ഉദ്യോഗസ്ഥരെ ഷണ്ഡീകരിച്ച് മൂലക്കിരുത്തിയെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഒന്നും അറിയില്ല എന്ന നിലപാടിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നിലപാട് പറയണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. രണ്ടാം ദിനവും പൊതു സമ്മേളനത്തിൽ പിവി അൻവർ മുഖ്യമന്ത്രിയെ വിമർശിച്ചു. മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു അൻവറിന്റെ വിമർശനം. ദ ഹിന്ദൃുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിനെതിരെയും അൻവർ വിമർശിച്ചു. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും അൻവർ പറഞ്ഞു. ഒരു സമുദായത്തെ മാത്രം കുറ്റരാക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു.
Story Highlights : PV Anvar MLA criticise CM Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here