പീഡനപരാതിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ മൊഴിയും രേഖപ്പെടുത്തി
പീഡനക്കേസിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പരാതി വ്യാജമെന്ന് ആവർത്തിച്ച് നിവിൻപോളി. പാസ്പോർട്ട് അടക്കമുള്ള രേഖകളും അന്വേഷണ സംഘത്തിന് കൈമാറി.
എസ് പി ഐശ്വര്യ ഡോഗ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവിൻ പോളിയെ കൊച്ചിയിൽ വെച്ച് ചോദ്യം ചെയ്തത്. തനിക്കെതിരെയുള്ള കേസ് വ്യാജമെന്ന നിവിന്റെ പരാതിയിലും അന്വേഷണം സംഘം മൊഴി രേഖപ്പെടുത്തി.
ദുബായിൽ വെച്ച് നിവിൻപോളി അടക്കം ആറുപേർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു യുവതിയുടെ പരാതി. പരാതിയിൽ പറയുന്ന ദിവസം താൻ ദുബായിൽ ഉണ്ടായിരുന്നില്ല എന്ന്
നിവിൻപോളി അന്വേഷണസംഘത്തിന് നൽകി .പാസ്പോർട്ട് രേഖകളും കൈമാറി. അന്വേഷണം അവസാനഘട്ടത്തിലാണ് കുറ്റപത്രം ഉടൻ സമർപ്പിക്കും.
അതേസമയം എം മുകേഷ് എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് എതിരെ പരാതി നൽകിയ നടിക്കെതിരായ പോക്സോ കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നടിക്കെതിരെ പരാതി നൽകിയ ബന്ധുവായ യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
Story Highlights : Actor Nivin Pauly questioned by SIT in sexual assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here