Advertisement

‘വിരമിക്കൽ മൂഡിലാണ്, ന്യൂജൻ രംഗത്ത് വരട്ടെ’; ഇനി മത്സരിക്കാൻ ഇല്ല: കെ ടി ജലീൽ

October 1, 2024
Google News 1 minute Read
KT Jaleel praised Pinarayi Vijayan

തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. സിപിഐഎം സഹയാത്രികനായി തുടരും. മാന്യമായ പിന്മാറ്റം, വിരമിക്കൽ മൂഡിലാണെന്നും കെടി ജലീൽ പറഞ്ഞു. നാളെ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് ജലീലിന്റെ പരാമർശം. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും കെ ടി ജലീൽ പറഞ്ഞു. നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്നും കെ ടി ജലീൽ പറഞ്ഞു.

അതേസമയം അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍ രംഗത്തെത്തി. കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാന്‍ എല്ലാവര്‍ക്കും ആകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

Story Highlights : K T Jaleel told on retirement mode cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here