Advertisement

24 IMPACT; ലക്ഷ്വദ്വീപിൽ കുടുങ്ങിയ യാത്രക്കാരെ പ്രത്യേക വിമാനങ്ങളിൽ ഇന്ന് കൊച്ചിയിലെത്തിക്കും

October 1, 2024
Google News 2 minutes Read
agatti airport

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ ലക്ഷദ്വീപിലെ അഗത്തി എയർപോർട്ടിൽ കുടുങ്ങിയ 46 പേരെ തിരിച്ചെത്തിക്കാൻ നടപടി. ട്വന്റി ഫോർ വാർത്തയെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടതോടെ രണ്ട് പ്രത്യേക വിമാനങ്ങൾ യാത്രയ്ക്കായി സജ്ജീകരിച്ചു. അലയൻസ് എയർ അധികൃതരുമായി നടത്തിയ ചർച്ച തുടർന്ന് ഇന്ന് രണ്ടു പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ച് മുഴുവൻ പേരെയും വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

Read Also: രോഗികളോട് നല്ല പെരുമാറ്റം, അബൂ എബ്രഹാം ലൂക്ക് നാട്ടിലും പ്രചരിപ്പിച്ചിരുന്നത് ഡോക്ടറാണെന്ന് പറഞ്ഞ്

ഇന്നലെ രാവിലെ മടങ്ങാനിരിക്കെയായിരുന്നു അലയൻസ് എയർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്തത്. ഓണം അവധിക്കായി ലക്ഷ്വദ്വീപിൽ എത്തിയ സഞ്ചാരികൾക്കായിരുന്നു ദുരവസ്ഥയുണ്ടായത്. വെള്ളമോ ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘമാണ് എയർപോർട്ടിൽ കുടുങ്ങിയത്.

Story Highlights : Passengers stranded in Lakshadweep will be brought to Kochi today by special flights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here