ഗംഭീർ സ്വീകരിക്കുന്ന രീതിയെ കുറിച്ച് കൃത്യമായ ധാരണയുണ്ട്, ബംഗ്ലാദേശിനെതിരെ വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം; രോഹിത് ശർമ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വേഗത്തില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. വേഗം പുറത്താവാന്‍ സാധ്യതയുണ്ട്. പക്ഷേ, 100-150ന് റണ്‍സിന് പുറത്തായാലും ഞങ്ങള്‍ അതിന് തയ്യാറായിരുന്നു. മത്സരത്തില്‍ ഫലമുണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
ഇത്തരത്തില്‍ മുന്നോട്ട് പോകുന്നതില്‍ സന്തോഷം മാത്രം. കരയറില്‍ വ്യത്യസ്തരായ പരിശീലകര്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വരും. രാഹുല്‍ ദ്രാവിഡിനൊപ്പം മികച്ച സമയമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. ഞാന്‍ ഗൗതം ഗംഭീറിനൊപ്പം കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം സ്വീകരിക്കുന്ന രീതിയെ കുറിച്ചും എനിക്ക് കൃത്യമായ ധാരണയുണ്ടെന്നും രോഹിത് പറഞ്ഞു.
മത്സരത്തിൽ രണ്ടര ദിവസം മഴ കൊണ്ടുപോയി. എന്നാല്‍ മത്സരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നുള്ളതായിരുന്നു ചിന്ത. ബംഗ്ലാദേശ് എത്ര നേടുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കുന്ന പിച്ചല്ലായിരുന്നു അത്. എന്നാല്‍ ബൗളര്‍മാരാണ് മത്സരത്തില്‍ ഫലമുണ്ടാക്കിയതെന്നും രോഹിത് വ്യക്തമാക്കി.
ആകാശ് ദീപ് നന്നായി പന്തെറിഞ്ഞു. ധാരാളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ടീമിന് വേണ്ടത് എന്താണെന്ന് അവന് നല്ല ധാരണയുണ്ട്. ഏറെ നേരം പന്തെറിയും വിക്കറ്റുകളെടുക്കാനും ആകാശിന് കഴിയുന്നുവെന്നും രോഹിത് കൂട്ടിചേര്‍ത്തു.
Story Highlights : Rohit Sharma About test Win Against Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here