‘മുഖ്യമന്ത്രിയുടെ പ്രസ്ഥാനങ്ങൾ RSS ശൈലിയിൽ; സൂര്യനും ചന്ദ്രനും അല്ല കറുത്ത മേഘങ്ങളായി മാറി’; കെ മുരളീധരൻ
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. കഴിഞ്ഞ കുറെ നാളായി മുഖ്യമന്ത്രിയുടെ പ്രസ്ഥാനങ്ങൾ ആർഎസ്എസ് ശൈലിയിൽ ഉള്ളതെന്ന് മുരളീധരൻ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളാണ് ഇപ്പോൾ കയ്യിലുള്ളത്. ഒരു 1987 മോഡൽ പരിശ്രമമാണ് ഇപ്പോൾ നടക്കുന്നതെനന്ന് മുരളീധരൻ പറഞ്ഞു.
പി ആർ ഏജൻസിയാണ് പിണറായി വിജയന്റെ പ്രധാന ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആർ ഏജൻസിക്കെതിരെ ദേശദ്രോഹ പ്രവർത്തനത്തിന് കേസെടുക്കണം. അതു പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോയെന്ന് കെ മുരളീധരൻ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേര് മുഖ്യമന്ത്രി എടുത്തു പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: വിവാദ അഭിമുഖം; മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് മുൻ CPIM എംഎൽഎയുടെ മകൻ
മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആദ്യമായിട്ടാണ് പി ആർ ഏജൻസി ഉപയോഗിക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. സൂര്യനും ചന്ദ്രനും അല്ല ഇപ്പോൾ വെറും കറുത്ത മേഘങ്ങളായി മാറിയെന്ന് കെ മുരളീധരൻ പരിഹസിച്ചു.
പിണറായി വിജയൻ വേഗം ഒഴിഞ്ഞുപോണമെന്നും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തണമെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ മാത്രം കമ്മ്യൂണിസ്റ്റുകൾ കൂടാത്തതിന്റെ കാരണം മനസ്സിലായില്ലേ. മോദിയുടെ അനുയായികളാണ് ഇക്കൂട്ടർ. ടി പി രാമകൃഷ്ണൻ പേരാമ്പ്രയിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി വോട്ടുകൾ വാങ്ങി. എന്നിട്ട് ജമാത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും കുറ്റം പറയുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.
Story Highlights : K Muraleedharan criticise CM Pinarayi Vijayan in The Hindu interview controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here