Advertisement

റേസിംഗ് ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ 11 വര്‍ഷത്തിന് ശേഷം പൊതുവേദിയില്‍

October 3, 2024
Google News 3 minutes Read
F1 legend Michael Schumacher reportedly makes first public appearance in 11 years

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ 11 വര്‍ഷം മുമ്പൊരു സ്‌കീയിങ്ങ് അപകടത്തില്‍ പെട്ട് റേസിംഗ് ട്രാക്കില്‍ നിന്ന് വിട്ടു ചികിത്സയില്‍ ആയിരുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ പൊതുവേദിയില്‍ പ്രത്യക്ഷപെട്ടു. 2013ല്‍ സ്‌കീയിങ് അപകടത്തില്‍പെട്ടതിന് ശേഷം ഈ ജര്‍മ്മന്‍ താരം ഒരിക്കലും പൊതുഇടത്ത് പ്രത്യക്ഷപെട്ടിരുന്നില്ല. മാധ്യമങ്ങള്‍ക്കോ സുഹൃത്തുകള്‍ക്കോ അദ്ദേഹത്തെകുറിച്ച് ധാരണ ഇല്ലായിരുന്നു. ( F1 legend Michael Schumacher reportedly makes first public appearance in 11 years)

എന്നാല്‍ ഇപ്പോള്‍ മകള്‍ ജീന മരിയ ഷൂമാക്കറിന്റെ വിവാഹ ചടങ്ങില്‍ ആണ് താരം സാന്നിധ്യമറിയിച്ചത്. 7 തവണ ഫോര്‍മുല 1 റേസിംഗ് ചാമ്പ്യനായ ഷൂമാക്കറിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താന്‍ ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍ട്ടന് മാത്രമാണ് സാധിച്ചത്.

Read Also: ‘വേട്ടയാടുന്നു’; സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം വേണം, പരാതി നൽകി അർജുന്റെ കുടുംബം

റേസിംഗ് ലോകത്തെ ഇതിഹാസമായി തിളങ്ങി നില്‍ക്കുമ്പോള്‍ ആണ് ഷൂമാക്കര്‍ക്ക് അപകടമുണ്ടാകുന്നത്. ഉറഞ്ഞ മഞ്ഞിലൂടെ തെന്നി നീങ്ങുന്ന സ്‌കീങ്ങിനിടെ ഷൂമാക്കര്‍ ഒരു പാറയില്‍ തട്ടി തലയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ ഷൂമാക്കറിന്റെ ഹെല്‍മെറ്റ് രണ്ടായി പിളര്‍ന്നു. അതോടെ ചലനശേഷിയും സംസാര ശേഷിയും നഷ്ട്ടപ്പെട്ടു എന്നല്ലാതെ അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതിയെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പുറത്തുവിട്ടിരുന്നില്ല. സ്‌പെയിനിലെ ഒരു ആഡംബര വില്ലയില്‍ ആയിരുന്നു ഷുമാക്കറിന്‍െ മകളുടെ വിവാഹം. അതിഥികളുടെ ഫോണുകള്‍ വാങ്ങി വച്ചിരുന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങള്‍ അതിനാല്‍ പുറത്ത് വന്നിട്ടില്ല.

Story Highlights : F1 legend Michael Schumacher reportedly makes first public appearance in 11 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here