പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ, ഔദ്യോഗിക നേതൃത്വം അവഗണിക്കുന്നതായും പരാതി
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ. 34 പേരുടെ പിന്തുണ ശോഭയ്ക്ക് ലഭിച്ചു. എന്നാൽ ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതിയുണ്ട്. കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചുമതല.
ഒരു കാരണവശാലും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഔദ്യോഗിക നേതൃത്വം.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക് നിർദേശിച്ചതായാണ് വിവരം.
ശോഭ സുരേന്ദ്രന്റെ പേര് ആരും നിർദേശിച്ചില്ലെന്ന് വരുത്തിത്തീർത്ത് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്. ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ നേരിടുമെന്ന് ശോഭ പക്ഷം മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം.
Read Also:പാലക്കാട് ഉപതെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജം; കെ.സുരേന്ദ്രൻ
Story Highlights : Palakkad by-election, Support for Sobha Surendran in opinion poll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here