നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി. സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ മറ്റ് നടപടികളിലേക്ക് കഴിയാന്‍ സിപിഐഎമ്മിന് കഴിയില്ല. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന്റെ അടുത്താണ് അന്‍വറിന്റെ പുതിയ സ്ഥാനം. മുഖ്യമന്ത്രിയും സര്‍ക്കാരുമായി ഇപ്പോള്‍ പരസ്യയുദ്ധം പ്രഖ്യാപിച്ച പി വി അന്‍വര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം വരെ ഭരണപക്ഷത്തായിരുന്നു. (PV Anvar’s seat in the Assembly has been shifted to the opposition)
അതേസമയം ഇന്നും മാധ്യമങ്ങളേ കാണവേ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതികരണമാണ് പി വി അന്‍വര്‍ നടത്തിയത്. വാര്‍ത്താ സമ്മേളനമത്തിലെ മു്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും പി.വി അന്‍വര്‍ വിമര്‍ശിച്ചിരുന്നു. പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍ പറഞ്ഞു. അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു.
പി.ശശിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ഗ്രൗണ്ട് റിയാല്‍റ്റി മുഖ്യമന്ത്രി അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. ശരിയുള്ളവര്‍ ശശിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ പ്രശ്നം പരിഹരിച്ചു. മനുഷ്യരുടെ ഒരു പ്രശ്നവും പരിഹരിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അജിത് കുമാറിനെ മാറ്റുന്ന പരിപാടിയില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ കാര്യം എന്നും വ്യക്തമാക്കി. എന്ത് പറഞ്ഞിട്ടാണ് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുക ? ഗോവിന്ദന്‍ മാഷ് എവിടെ? പാര്‍ട്ടി ലൈന്‍ പറയുന്നില്ലേ? – അന്‍വര്‍ ചോദിച്ചു. എഡിജിപിയെ മാറ്റാന്‍ യാചിക്കുകയാണെന്നും സി പി ഐ. എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Story Highlights : PV Anvar’s seat in the Assembly has been shifted to the opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here