Advertisement

‘പി ആർ ഏജൻസി വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ല, പകരം മരുമകനെ ഇറക്കിയുള്ള ഡയലോഗ് അടിയാണ്’; വി.മുരളീധരൻ

October 3, 2024
Google News 1 minute Read

പി ആർ ഏജൻസിയുടെ സഹായം തേടുന്നുവെന്ന വാർത്ത വന്നിട്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പകരം മരുമകനെ ഇറക്കിയുള്ള ഡയലോഗ് അടിയാണ്. നമ്മളെക്കാൾ വ്യത്യസ്തമായ വാർത്ത രീതിയാണ് മുഖ്യമന്ത്രിയുടേത്. താഴെ നിന്നും മുകളിലേക്കാണ് മുഖ്യമന്ത്രി വായിക്കുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ പണം ഇല്ലാത്ത സർക്കാർ ആണ് പി ആർ ഏജൻസിക്ക് പണം നൽകുന്നത്. കഴിഞ്ഞ 8 വർഷകാലയളവിൽ ഇങ്ങനെ എത്ര തുക ചിലവഴിച്ചുവെന്ന് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവശങ്കരന്റെ ശിഷ്യന്മാരാണ് ഓഫീസിൽ ഉള്ളത്. കിങ്കരന്മാരെ കൊണ്ട് വിശദീകരിക്കാതെ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണം. പി വി അൻവർ വിഷയം പഠിച്ചുകൊണ്ട് ഇരിക്കുകയാണ്. ഫോൺ ചോർത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് അനുവാദം നൽകിയിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. അൻവറിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കരിപ്പൂരിൽ നടന്നാലും തിരുവനന്തപുരത്ത് നടന്നാലും മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധമുണ്ട്. അത് മുഖ്യമന്ത്രി വിശദീകരിക്കണം. രാജ്യദ്രോഹ കുറ്റം നടക്കുന്നുവെന്ന് പൊതുവേദിയിലും മാധ്യമങ്ങളിലുമല്ല പറയേണ്ടത് അതിൽ അതിൽ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കണെമെന്ന് വി മുരൾധീരൻ ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിൽ ധനസഹായം നൽകാതിരിക്കാൻ കേന്ദ്രം അവഗണന കാണിക്കുന്നില്ല. ഒരു പ്രക്രിയയിൽ കൂടി മാത്രമേ അത് നടക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : V Muraleedharan react Kerala CM’s interview controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here