Advertisement

‘അന്‍വറിന്റെ പാര്‍ട്ടി സിപിഐഎമ്മിന് നഷ്ടം ഉണ്ടാക്കും’: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി

October 4, 2024
Google News 1 minute Read
abdullakkutty

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. മുഖ്യമന്ത്രി നേരിട്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്നുവെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. എം ശിവശങ്കരന്‍ വഴി മുഖ്യമന്ത്രി ഹവാല ഇടപാട് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ കൂടെ ആകെ ഉള്ളത് മരുമകന്‍ റിയാസും, കെട്യോളും കുട്യോളും മാത്രമെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.

അന്‍വര്‍ പറഞ്ഞ് മുന്‍പ് ബി ജെ പി പറഞ്ഞ കാര്യങ്ങളെന്ന് പറഞ്ഞ അദ്ദേഹം അന്‍വറിന്റെ പാര്‍ട്ടി സിപിഐഎമ്മിന് നഷ്ടം ഉണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ജലീലും അന്‍വറും ജിഹാദികളെ സി പി എമ്മില്‍ എത്തിച്ചവരെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പോലീസില്‍ മാഫിയ സംഘം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘നിയമസഭയിൽ തറയിലും ഇരിക്കാലോ; എൻ്റെ പേരിൽ കേസ് എടുക്കാൻ എന്താണ് വഴിയെന്നാണ് ആലോചിക്കുന്നത്’; പി.വി അൻവർ

അതേസമയം, നിയമസഭയില്‍ പ്രതിപക്ഷത്തേക്ക് സീറ്റ് മാറ്റുന്നതിനെതിരെ പിവി അന്‍വര്‍ ഇന്ന് പ്രതികരിച്ചിട്ടുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും സിപിഐഎമ്മിന് പ്രതിപക്ഷമാക്കാന്‍ വ്യഗ്രതയാണെന്നും പിവി അന്‍വര്‍ പറഞ്ഞു. സഭയില്‍ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതില്‍ ഉത്തരവാദിത്വം എല്‍.ഡി.എഫിനാണെന്ന് അന്‍വര്‍ പറഞ്ഞു.

Story Highlights : Abdulla Kutty criticizes Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here