Advertisement

പരീക്ഷയ്ക്ക് മുൻപേ പിഎസ്‌സി ചോദ്യപ്പേപ്പര്‍ വെബ്‌സൈറ്റില്‍; പരാതി

October 6, 2024
Google News 2 minutes Read
psc

ശനിയാഴ്ചയാണ് എറണാകുളം, മലപ്പുറം ജില്ലയിൽ പിഎസ്‌സി എല്‍ഡി ക്‌ളര്‍ക്ക് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടത്. ബുക്ക്‌ലറ്റ് നമ്പര്‍ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റിലുള്ളത്.

Read Also: ബലാത്സംഗ കേസ്; നടൻ സിദ്ദിഖിനെതിരെ തന്ത്രപരമായ നീക്കവുമായി അന്വേഷണസംഘം

അതേസമയം,പരീക്ഷയ്ക്ക് മുമ്പ് ഉത്തരക്കടലാസ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. പരീക്ഷ കഴിഞ്ഞ് അഞ്ചുമണിക്കാണ് ചോദ്യപേപ്പര്‍ പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്സിയുടെ വിശദീകരണം. സംഭവത്തില്‍ കമ്മിഷന്‍ വിശദമായ അന്വേഷണം തുടങ്ങി.

Story Highlights : PSC question paper on the website before the exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here