Advertisement

കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി

October 6, 2024
Google News 1 minute Read

കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി. പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും ആളപായമില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിനും തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Story Highlights : Scooter Fire in Calicut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here