യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം.യാത്രക്കാരുമായി ബസ് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ കത്തി പുക ഉയരുകയായിരുന്നു. ഇതോടെ ഉടൻ തന്നെ ഡ്രൈവര്‍ ബസ് റോഡിൽ നിര്‍ത്തി.നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടുത്തമുണ്ടായത്.
ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ ബസില്‍ പൂര്‍ണമായും പുക നിറഞ്ഞു. എഞ്ചിന്‍റെ അടിഭാഗത്തു നിന്ന് വലിയ രീതിയിൽ തീ ഉയരുകയും ചെയ്തു. ബസിന്‍റെ എഞ്ചിൻ ഭാഗം ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
Story Highlights : Fire in KSRTC Bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here