Advertisement

ആര് കയറും ആര് ഇറങ്ങും; ഹരിയാനയിലും ജമ്മു കാശ്മീരിലും ജനവിധി നാളെ

October 7, 2024
Google News 1 minute Read

ഹരിയാനയിലും ജമ്മു കാശ്മീരിലേയും ജനവിധി നാളെ അറിയാം. ഇരു സംസ്ഥാനങ്ങളിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അനുകൂല തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ് ക്യാമ്പുകൾ. മുഖ്യമന്ത്രിക്ക് ആയുള്ള ചർച്ചകൾ സജീവം. പ്രതീക്ഷ കൈവിടാതെ ബിജെപി.

ഹരിയാനയും ജമ്മു കാശ്മീറും ആരു ഭരിക്കുമെന്ന് നാളെ അറിയാം. രാവിലെ എട്ടുമണിയ്ക്ക് വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി ചർച്ചയിൽ ഭൂപീന്ദർ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെൽജയുടെ പേരും ചർച്ചകളിലുണ്ട്. ജമ്മു കാശ്മീരിൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് സർവ്വേകൾ പറയുന്നത്. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ് എൻ സി സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പി.ഡി പി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. എക്സിറ്റ് പോൾ സർവ്വകളെ പാടെ തള്ളുന്ന ബിജെപി അവസാനഘട്ടത്തിലും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.

Story Highlights : Jammu and Kashmir, Haryana assembly election result tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here