‘കണ്ണൂരിലെ ഒരു നേതാവോ, അണിയൊ അൻവറിനൊപ്പമില്ല’; എം വി ജയരാജൻ

പി വി അൻവറിന് കണ്ണൂരിൽ നിന്നും ആരുടേയും പിന്തുണയില്ലെന്ന് എം വി ജയരാജൻ. കണ്ണൂരിലെ ഒരു നേതാവോ അണിയൊ അൻവറിനൊപ്പമില്ല. കണ്ണൂരിലെ പാർട്ടിയെ സംശയത്തിൽ നിർത്താൻ അൻവറിന് സാധിക്കില്ല. വിശ്വസിക്കാൻ സാധിക്കാത്ത വ്യാജ അവകാശവാദമെന്ന് എം വി ജയരാജൻ പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഐഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിലമ്പൂര്‍ ആയിഷയും പങ്കെടുത്തു. ഇടത് സഹയാത്രികയായ ആയിഷ നേരത്തെ പിവി അന്‍വറിനെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. പിവി അന്‍വര്‍ എംഎല്‍എ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം യോഗം സംഘടിപ്പിക്കുന്നത്.
ഒരു മാസത്തോളമായി അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ആണ് ഉദ്ഘാടകന്‍. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് അതേ വേദിയില്‍ തന്നെ മറുപടി നൽകി.
നേരത്തേ നിലമ്പൂര്‍ ആയിഷ പി വി അന്‍വറിന്റെ വസതിയില്‍ എത്തിയതിന് പിന്നാലെ സന്ദര്‍ശനം ചര്‍ച്ചയായി മാറിയിരുന്നു. വിഷയത്തില്‍ നിലമ്പൂര്‍ ആയിഷ വിശദീകരണവുമായി എത്തിയിരുന്നു. അന്‍വറിനോട് സ്നേഹമുണ്ടെന്നും അതിലേറെ സ്നേഹം പാര്‍ട്ടിയോടുണ്ടെന്നുമാണ് ആയിഷ പറഞ്ഞത്.
Story Highlights : M V Jayarajan Against PV Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here