ഹരിയാനയില്‍ വിജയാഘോഷം തുടങ്ങി കോണ്‍ഗ്രസ്, ആളും ആരവവുമില്ലാതെ ശോകമൂകമായി ബിജെപി ആസ്ഥാനം
ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഡു വിതരണം തുടങ്ങി. മധുരവിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഡല്‍ഹിയിലും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വസതിയിലും പ്രവര്‍ത്തകരുടെ ആഘോഷം തുടങ്ങി. അതേസമയം, ഹരിയാനയിലെ ബിജെപി ആസ്ഥാനം ശോകമൂകമായി ആളും ആരവവുമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ബിജെപി ആസ്ഥാനത്തുള്ളത്.
ഹരിയാനയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും പിന്നിലാവുന്ന സ്ഥിതിയായിരുന്നു ഒരു ഘട്ടത്തില്‍. ആദ്യ മണിക്കൂറില്‍ തന്നെ കോണ്‍ഗ്രസ് വളരെ വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം കടന്നു. ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും ജനങ്ങളുടെ ആശിര്‍വാദം തങ്ങള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു. വലിയ ആത്മവിശ്വാസത്തിലാണ്. അതിനുവേണ്ട പ്രയത്‌നങ്ങള്‍ ചെയ്തിട്ടുണ്ട്. ഹരിയാനയിലെയും ജമ്മുകശ്മീരിലെയും ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് വോട്ട് നല്‍കുമെന്ന് ഉറപ്പുണ്ട്. എക്സ്റ്റിറ്റ് പോളുകളെ ഞങ്ങള്‍ ശ്രദ്ധിക്കാറില്ല – ഖേര പറഞ്ഞു.
Story Highlights : Early Celebrations At Congress Office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here