ജമ്മു കശ്‌മീരിൽ ബിജെപി 30-35 സീറ്റുകൾ വരെ നേടും; ബിജെപി അധ്യക്ഷൻ
ജമ്മു കശ്‌മീരിൽ ബിജെപി 30-35 സീറ്റുകൾ വരെ നേടുമെന്ന് ജമ്മു ബിജെപി അധ്യക്ഷൻ. ഈ തിരഞ്ഞെടുപ്പിൽ പാർട്ടി 30-35 സീറ്റുകൾ വരെ നേടുമെന്ന് വോട്ടെണ്ണലിന് മുന്നോടിയായി ജമ്മു കാശ്‌മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫല സൂചനകൾ വരുമ്പോൾ ജമ്മു കാശ്‌മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.
നാഷണൽ കോൺഫറൻസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും ജെകെഎൻസി വൈസ് പ്രസിഡന്റുമായ ഒമർ അബ്‌ദുള്ള ലീഡ് ചെയ്യുന്നു.നല്ല ഫലം തന്നെ പ്രതീക്ഷിക്കുന്നതായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള പറഞ്ഞു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.
90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍തിരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
Story Highlights : Jammu Kashmir Elections 2024 live update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here